Breaking News

കണ്ണീരൊഴിയാതെ മണിപ്പുര്‍: ഇന്നലെ അഞ്ചിടങ്ങളില്‍ വെടിവെപ്പ്; വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി

ദില്ലി: കണ്ണീരൊഴിയാതെ മണിപ്പുര്‍ ജനത. കലാപം തുടരുന്ന മണിപ്പുരില്‍ ഇന്നലെ അഞ്ചിടങ്ങളില്‍ വെടിവെപ്പ് നടന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ വന്‍ ആയുധ ശേഖരങ്ങളും പിടികൂടി. അസമില്‍ മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടിയതായി പോലീസ് പറഞ്ഞു.

സംഘര്‍ഷങ്ങള്‍ക്കിടെ മെയ്‌തെയ് വിഭാഗക്കാരുടെ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു. മണിപ്പൂരിനെ വിഭജിക്കരുതെന്നും ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുതെന്നും മണിപ്പൂരില്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും നിവേദനത്തിലുണ്ട്.

അതേസമയം, അസം റൈഫിള്‍സിനെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി മണിപ്പൂര്‍ ഉപാധ്യക്ഷന്‍ ചിദാനന്ദ സിംഗ് രംഗത്തെത്തി. ഒരു പ്രത്യേക സമുദായത്തെ അസം റൈഫിള്‍സ് പിന്തുണക്കുന്നുവെന്നും മെയ്‌തെയ് വിഭാഗത്തിനുനേരെ അതിക്രമം നടത്തുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *