
കല്ലമ്പലം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കുന്ന കേന്ദ്രങ്ങളായി ബിജെപി മണ്ഡലം ഓഫീസുകൾ മാറണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ആരംഭിച്ച ബിജെപി മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതികളുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച സുരേന്ദ്രൻ, പശ്ചിമ ബംഗാളിൽ ഏതാനും എംഎൽഎമാരിൽ നിന്ന് വളർന്ന് പാർട്ടി ശക്തമായ രാഷ്ട്രീയ ശക്തിയായി മാറിയതുപോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കലയിലും ബിജെപിയുടെ താമര വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിന് മുൻപായി നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് ചരിത്രവിജയം നേടി നിയമസഭയിലെത്തിയ ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിനെ നാവായിക്കുളം മണ്ഡലം കമ്മിറ്റി ആദരിച്ചു.
നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപിയിൽ പുതുതായി ചേർന്ന പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് എസ്.ആർ. രജികുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ, ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ സന്തോഷ്, നാവായിക്കുളം മണ്ഡലം പ്രഭാരി വക്കം അജിത്ത്, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, വർക്കല മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജീവ് ഐ.ആർ., സബീൻ കണിമംഗലം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു എസ്. ഗോവിന്ദ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ മടവൂർ, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് വിക്രമൻ കുന്നത്ത്മല, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് വിജയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശ്രീകുമാർ, മണ്ഡലം ട്രഷറർ ശ്രീകുമാർ അണുക്കാട്ടിൽ എന്നിവർ സംസാരിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …