Breaking News

ട്രെയിനിടിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍: സംഭവം വര്‍ക്കലയില്‍

വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അപകടത്തില്‍പെട്ട യുവാവ് അതീവ ഗുരുതരാവസ്ഥയില്‍. പാളയംകുന്ന് കടവുംകര സ്വദേശി അനില്‍(42) ആണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. വര്‍ക്കല പോലീസ് സ്റ്റേഷന് സമീപം ശിവഗിരി ജംഗ്ഷനില്‍ 5 മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *