

വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ മലര്‍വാടി പദ്ധതി ഒ.ഐസ് അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2024-2025, 2025-2026 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നു. കെട്ടിടം ഭിന്നശേഷി സൗഹൃദവും ശിശു സൗഹൃദവുമാണ്. വിവിധ തെറാപ്പി സേവനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന് രാജ് സ്വാഗതം പറഞ്ഞു.


ജില്ലാ പ്ലാനിങ് ഓഫീസര്‍ കമാലുദീന് ചടങ്ങില്‍ പങ്കെടുത്തു. വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന് കെ. എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഡി.എസ് പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത നസീര്‍, പ്രിയദര്‍ശിനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബെന്നി.കെ.ജെ, സുശീലന്, ജെസ്സി.വി, കുഞ്ഞുമോള്‍.ജി, രജനി അനില്‍, ബി.ഡി.ഒ അഫ്സല് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ക്കല അഡിഷണല്‍ സി.ഡി.പി.ഒ ജ്യോതിഷ്മതി.വി കൃതജ്ഞത രേഖപ്പെടുത്തി.
