Breaking News

മധു വിന്റെ വീട്ടിൽ “ആദിവാസി “സിനിമാ പ്രവർത്തകരെത്തി.

വിജീഷ് മണി കഥ, തിരക്കഥ, സംഭാഷണമെഴുതി വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസി ” എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ ചിണ്ടിക്കി ഊരിലെ മധുവി ന്റെ വീട്ടിലെത്തി അമ്മ മല്ലിയമ്മയെയും സഹോദരി സരസുവിനെയും സന്ദർശിച്ച് സിനിമ യിലെ ഭാഗങ്ങൾ കാണിച്ചു. സംവിധായകൻ വിജീഷ് മണി,നടൻ മുരുകേഷ് ഭുതുവഴി , ഗോത്ര ഗായിക വടികിയമ്മ , നാഗമ്മ, ശാരദാമ്മ എന്നിവരാണ് വീട്ടിലെത്തിയത്. അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥയാണ് “ആദിവാസി” എന്ന പേരിൽ സിനിമയാക്കുന്നത്.

മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലെത്തുന്ന ഈ ചിത്രത്തിൽ മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. ‘മധു’വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമായി വരുന്ന ഈ സിനിമ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി മുരുകേശ്വരൻ നിർവ്വഹിക്കുന്നു.
എഡിറ്റിങ്ങ് ബി ലെനിൽ ,സംഗീതം-രതീഷ് വേഗ,സൗണ്ട്ഡിസൈൻ – ഗണേഷ് മാരാർ, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,കലാ സംവിധാനം-
കൈലാസ്,വസ്ത്രാലങ്കാരം-ബുസി ബേബി ജോൺ, ലൈൻ പ്രൊഡുസർ-വിയാൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ. പി ആർ ഒ- എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *