

കൊച്ചി: മഅദനിയുടെ ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. ഉയര്‍ന്ന രക്തസമ്മര്‍ദവും ക്രിയാറ്റിന്റെ അളവിലുള്ള വര്‍ദ്ധനവും കാരണം മഅദനിക്ക് ഡയാലിസിസ് നത്തേണ്ട സാഹചര്യമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.


