Breaking News

നിയമസഭാ കയ്യാങ്കളിക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് പൊലീസ്, വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടി ആരംഭിക്കേണ്ട സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരാവശ്യം കോടതിയില്‍ ഉന്നയിച്ചത്.

നിയമസഭയിലെ സംഘര്‍ഷത്തില്‍ എം.എല്‍.എമാര്‍ക്ക് പരിക്കേറ്റത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടരന്വേഷണം വേണമെന്നും അന്വേഷിച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നുമാണ് പോലീസ് കോടതിയില്‍ ആവസ്യമുന്നയിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

തുടരന്വേഷണത്തില്‍ പുതുതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി വിമര്‍ശനാത്മക നിലപാട് സ്വീകരിച്ചതോടെ അപേക്ഷയില്‍ ഉടന്‍ തിരുത്തല്‍ വരുത്താമെന്നും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്നും അറിയിച്ചു. ഇ.എസ്.ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. അതേ കാര്യമാണിപ്പോള്‍ അന്വേഷണ സംഘം തന്നെ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *