Breaking News

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച നടത്തി. കശ്മീരിലെ സാഹചര്യവും കമ്മീഷന്‍ വിലയിരുത്തി. 2019-ല്‍ മാര്‍ച്ച് 10 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *