Breaking News

മദ്യപിച്ച് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പോത്തൻകോട് :മദ്യപിച്ച് അയൽവാസിയെ ക്രൂരമായി വെട്ടി ക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് .അയിരൂപ്പാറ അറപ്പുര വീട്ടില്‍ പുറുത്തി മൂക്കൻ എന്ന് വിളിക്കുന്ന അനില്‍കുമാര്‍(55) നാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരായ തൃക്കൊ ടിത്താനം എസ്.എച്ച്.ഒ എം.ജെ.അരുൺ, മണ്ണന്തല എസ്.എച്ച്.ഒ ഡി.ഗോപി , ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് എന്നിവർ

2021 ജനുവരി നാലാം തീയതി യായിരുന്നു കേസിന് അസ്പദമായ സംഭവം.രാത്രി 11:00 മണിയോട് കൂടി വട്ടപ്പാറ റോഡില്‍ ജ്യോതി ടെക്‌സ്റ്റൈല്‍സിനു സമീപം കിടന്നുറങ്ങിയിരുന്ന രാധാകൃഷ്ണന്‍ നായരെ പ്രതികള്‍ ചേര്‍ന്ന്, മഴുവും, വെട്ടുകത്തിയും കൊണ്ട് ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. അടച്ചിട്ട കടയ്ക്ക് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് രാധാകൃഷ്ണനെ പോലീസ് കണ്ടെത്തിയത്. പോലിസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.

ദൃക്:സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ യും , സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആറാം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അനിൽ വിചാരണ മദ്ധ്യേ മരണപ്പെട്ടു.

ആ സമയത്ത് പോത്തൻകോട് എസ് എച്ച് ആയിരുന്നതും നിലവിൽ കോട്ടയം തൃക്കൊടിത്താനം എസ്.എച്ച്.ഒ യുമായ എം.ജെ.അരുൺ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായി കുറ്റപത്രം സമർപ്പിച്ചത്. അന്ന് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരു ന്ന മണ്ണന്തല എസ്.എച്ച്.ഒ ഡി.ഗോപി , ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് എന്നിവരും ഈ കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് സഹപ്രവർത്തകരും പ്രശംസിച്ചു .

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എ ആര്‍ ഷാജി ഹാജരായി. അഭിഭാഷകരായ ഷമീര്‍ വെമ്പായം, അസീം നെടുമങ്ങാട്, നീരജ്, രാജ്കമല്‍, മാര്‍വ എ എ, ആനന്ദ്, ഗിരി എന്നിവര്‍ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *