Breaking News

ആറ്റിങ്ങലിൽ കത്തിച്ചു വിട്ട റോക്കറ്റ് തിരികെ വന്ന് മുഖത്തടിച്ച് യുവാവിന് പരിക്ക്

ആറ്റിങ്ങൽ: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് പോയി തിരികെ വന്ന് മുഖത്തടിച്ച് ആറ്റിങ്ങൽ സ്വദേശിയായ ഷിബു(43)വിന് മുഖത്ത് മുറിവും പൊള്ളലുമേറ്റു. കത്തിക്കുന്നതിനിടയിൽ പൂത്തിരി (പൂക്കൂറ്റി) പൊട്ടിത്തെറിച്ച് ആറു വയസ്സുകാരൻ അഗ്നിവേശിന്റെ കയ്യിൽ പൊള്ളലേറ്റു . ഇവർ രണ്ടുപേരും ആറ്റിങ്ങൽ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി ചികിത്സ തേടി. രണ്ടുപേരുടെയും പരിക്കുകൾ നിസ്സാരമാണ്. പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *