Breaking News

ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എസ്പി; ഹര്‍ത്താല്‍

മലപ്പുറം: പാണ്ടിക്കാട്ട് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നെന്ന് മലപ്പുറം എസ്പി യു.അബ്ദുള്‍ കരീം. സിപിഎം-ലീഗ് സംഘര്‍ഷം പിന്നീട് കുടുംബത്തര്‍ക്കമായി മാറുകയായിരുന്നു. കുടുംബതര്‍ക്കം തീര്‍ക്കാന്‍ പൊലീസ് മധ്യസ്ഥശ്രമം നടത്തിയിരുന്നുവെന്നും എസ്പി പറഞ്ഞു. ആസൂത്രിതമായ കൊലപാതകമെന്ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ആരോപിച്ചു.
അതേസമയം, ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമത്തിനുപിന്നില്‍ സിപിഎം ആണ്. സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് 4 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 6 വരെയായിരിക്കും ഹര്‍ത്താലെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *