
വർക്കല: ആട് മോഷണ പരമ്പരയിലെ ആറ് അംഗ സംഘത്തിലെ നാല് പ്രധാന പ്രതികൾ അറസ്റ്റിലായി. വർക്കല സ്വദേശികളായ സൈനുദ്ധീൻ (37) , സാദത്ത് (40) , സിദ്ധിക്ക് (29) , നാവായികുളം നൈനാൻകോണം ഷമീം (24) എന്നിവരാണ് അറസ്റ്റിലായത്.

വർക്കലയിലെ ചിലക്കൂർ , രാമന്തളി , താഴെ വെട്ടൂർ , കോട്ടുമൂല , പണയിൽ എന്നീ പ്രദേശങ്ങളിൽ ആട് മോഷണം ഒരു തുടർക്കഥയായിരുന്നു . പ്രദേശവാസികളായ നിരവധിപേരുടെ പരാതിയിന്മേലാണ് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ചിലക്കൂർ പ്രദേശത്ത് പ്രതികൾ അഞ്ചുപേരും ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ എത്തിയ പോലീസിനെ കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അതിസാഹസികമായി ആണ് പ്രതികളിൽ മൂന്ന് പേരെ പോലീസ് പിടികൂടുന്നത്. രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

വർക്കലയുടെ വിവിധ പ്രദേശങ്ങളിൽ , മോഷ്ടിച്ച ഔട്ടോറിക്ഷയിൽ ഇവർ ചുറ്റി നടക്കുകയും ആടുകളെ വിദഗ്ധമായി മോഷ്ടിച്ചു കടന്ന് കളയുകയുമാണ് ഇവരുടെ പതിവ്. കേസിലെ പ്രതി കൂടിയായ ഷമീം, കല്ലമ്പലം നാവായികുളത്ത് ഒരു വീട് വാടകയ്ക്ക് എടുക്കുകയും മോഷ്ടിക്കപ്പെട്ട ആടുകളെ ഇവിടെ എത്തിക്കുകയും ചെയ്തശേഷം ആടുകളെ അറവ്ശാലകളിലും ചില്ലറ മാംസവ്യാപാരികൾക്കും വിൽക്കുകയാണ് ചെയ്യുന്നത്. ഈ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട നിരവധി ആടുകളെ പോലീസ് കണ്ടെത്തുകയും പരാതിക്കാരായ ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ആട് മോഷണം കൂടാതെ നിരവധി വാഹന മോഷണകളിലും ഇവർ പ്രതികളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റിലായ മൂന്ന് പേർക്ക് പുറമെ രക്ഷപ്പെട്ട രണ്ടു പേർക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വർക്കല ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്.ഐ. രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരായ സനൽ, ഷജീർ, ശ്രീജിത്ത്, പ്രശാന്ത്, ഷിറാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.