Breaking News

കേസ് വാദം തുടങ്ങിയതേയുള്ളൂ, വിധി പറയാന്‍ വെപ്രാളപ്പെടരുത്; തോമസ് ഐസക്കിന് കുഴല്‍നാടന്റെ മറുപടി

കൊച്ചി: കേസ് വാദം തുടങ്ങിയതേയുള്ളൂവെന്നും അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടരുതെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ നികുതിവെട്ടിച്ചുവെന്ന കുഴല്‍നാടന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിനു തിരശ്ശീല വീണെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പറഞ്ഞിരുന്നു. വാദിച്ചു വാദിച്ച് കുഴല്‍നാടന്‍ കേസ് തോറ്റെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ഇപ്പോള്‍ തുഴല്‍നാടല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിനു കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് (സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോള്‍ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത്, ക്ഷമിക്കണം) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ സി.എം.ആര്‍.എലില്‍നിന്നു വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും സേവനം നല്‍കിയതിനു വാങ്ങിയ പണമാണ് എന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിനു വേണ്ടിയിട്ടാണ് ഐ.ജി.എസ്.ടി കണക്കുകള്‍ പുറത്ത് കൊണ്ടുവന്നതെന്നും മാത്യു കുറിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *