

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കുടുംബശ്രീയുടെ ഓണം വിപണന മേള ആരംഭിച്ചു. നഗരസഭാംഗണത്തില്‍ ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വഎസ്.കുമാരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.റീജ സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എ.നജാം, ഷീജ, അവനവഞ്ചേരി രാജു, രമ്യ സുധീര്‍, ഗിരിജ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.






