Breaking News

വർക്കലയിൽ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന് നടന്നു .

നഗരസഭ അധ്യക്ഷൻ കെ . എം .ലാജി ക്യാമ്പ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു

വര്‍ക്കല: വര്‍ക്കല നഗരസഭയുടെ 14, 15, 16 വാര്‍ഡുകളിലുള്ള കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന് നടന്നു . വട്ടപ്ലാം മൂട് റസിഡൻസ് അസ്സോസിയേഷൻ ഹാളിൽ നഗരസഭ അധ്യക്ഷൻ കെ . എം .ലാജി ക്യാമ്പ് ഉത്‌ഘാടനം ചെയ്തു . പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീവി ജാൻ ആദ്യ വാക്സിൻ സ്വീകരിച്ചു .വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരോടൊപ്പം ഡോ: ജെസ്സി മോൾ ജോയ് ക്യാമ്പിന് നേതൃത്വം നൽകി. കഴിക്കുന്ന ആഹാരത്തിലോ മരുന്നിലോ ശരീരത്തിന് ഏതെങ്കിലും തരത്തിൽ അലർജിയു ണ്ടെങ്കിലോ, ഹൃദയ സംബദ്ധമായ അസുഖങ്ങൾ ഉള്ളവരും വാക്സിൻ സ്വീകരിക്കരുതെന്നു ഡോ: ജെസ്സി വ്യക്തമാക്കി.

പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീവി ജാൻ ആദ്യ വാക്സിൻ സ്വീകരിക്കുന്നു

റെസിഡൻസ് അസ്സോസിയേഷൻ പ്രസിഡന്റ് രാജിലു , സെക്രട്ടറി രവീന്ദ്രൻ , ട്രഷറർ ജോയി പ്രകാശ് എന്നിവരെ കൂടാതെ ആറോളം, ആശ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 10 മണി മുതല്‍ 4 മണിവരെ ആയിരിക്കും ക്യാമ്പ്. ഉച്ചവരെ 127 പേർ വാക്സിൻ സ്വീകരിച്ചു .വര്‍ക്കല നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സാധ്യമാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ് . ഈ വിവരം പൊതുജനങ്ങളിലെത്തിക്കാന്‍ അനൗണ്‍സ്‌മെന്റ് അടക്കമുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ട്. നടയറ ഭാഗത്തുള്ള പള്ളിയിലെ മതപുരോഹിതന്മാര്‍ക്കുള്‍പ്പെടെ വാക്‌സിന്‍ നല്‍കിക്കൊണ്ടാണ് ഈ വാക്‌സിന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് മാത്രം കയ്യില്‍ കരുതിയാല്‍ മതിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *