
വർക്കല : ചെമ്മരുതി വരയക്കോണത്തു ചാരായം വാറ്റാൻ പകപ്പെടുത്തിയ 35 ലിറ്റർ വാഷും വാറ്റുപ കരണങ്ങളും വർക്കല എക്സൈസ് സംഘം പിടിച്ചെടുത്തു .ഇതുമായി ബന്ധപ്പെട്ടു കോവൂർ വരയക്കോണത്തു എസ്.എസ് ലാൻഡിൽ സച്ചിദാനന്ദൻ മകൻ വിനോദിനെ അറസ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദ് , പ്രിവന്റീവ് ഓഫീസർ രാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി .എൽ.ശ്രീജിത്ത്, എം.ആർ.രതീഷ്, ആർ.രാഹുൽ,വനിതാ സിവിൽ എക്സൈസ് ഓഫിസർ സ്മിത എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.