Breaking News

കോട്ടയം പാലായില്‍ പോക്‌സോ കേസില്‍ പ്രതി റിമാന്‍ഡില്‍

പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു. കൊണ്ടൂര്‍ മൈലാടി ഭാഗത്ത് മണ്ണില്‍പറമ്പില്‍ രാഹുല്‍ ഷാജി(23)യെയാണു പാലാ പോലീസ് പിടികൂടിയത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് തിടനാട് സ്റ്റേഷനില്‍ അടിപിടി കേസും ഈരാറ്റുപേട്ട എക്സൈസില്‍ കഞ്ചാവ് വില്‍പ്പന കേസും നിലവിലുണ്ട്.

പ്രതി ഇടുക്കി കുമളി പ്രദേശത്ത് ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈ വിവരം മനസിലാക്കിയ പാലാ പോലീസ് കുമളിയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാലാ എസ്.എച്ച്.ഒ. കെ.പി. ടോംസണ്‍, എസ്.ഐ വി. എല്‍. ബിനു, ബിജു വര്‍ഗീസ്, സി.പി.ഓമാരായ ജോഷി മാത്യു, സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *