
നഗരൂര്‍: സാഹിത്യകാരനും അധ്യാപകനുമായ നഗരൂര്‍ കൊടുവഴന്നൂര്‍ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തില്‍ കെ.സുനില്‍കുമാര്‍(41) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി യൂണിറ്റില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് പകല്‍ 12ന് വീട്ടുവളപ്പില്‍ നടന്നു. കൃഷ്ണപിള്ള-ലളിതമ്മ ദമ്പതികളുടെ മകനാണ് സുനില്‍കുമാര്‍. മാതൃഭൂമി ആറ്റിങ്ങല്‍ ലേഖകനായി നിരവധി വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിലവില്‍ ചിറയിന്‍കീഴ് നോബിള്‍ സ്‌കൂളിലെ അധ്യാപകനാണ്. സാഹിത്യകാരന്‍ കൂടിയായിരുന്ന സുനില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബിന്ദുവാണ് സുനിലിന്റെ ഭാര്യ. ഏക മകന്‍ ആര്യന്‍ വിദ്യാര്‍ത്ഥിയാണ്.