Breaking News

ലണ്ടനില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം: വര്‍ക്കല സ്വദേശി റിമാന്‍ഡില്‍

ലണ്ടനില്‍ കൊല്ലപ്പെട്ട അരവിന്ദ് ശശികുമാര്‍

ലണ്ടന്‍: ലണ്ടനില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശി സല്‍മാന്‍ സലീമി(25)നെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 16ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അരവിന്ദ് ശശികുമാര്‍ സൗത്ത് ലണ്ടനിലുള്ള വസതിയില്‍ നെഞ്ചില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അരവിന്ദിനൊപ്പം തമാസച്ചിരുന്ന ആളാണ് കേസില്‍ പ്രതിയായ സല്‍മാന്‍ സലിം. സംഭവത്തിന് സാക്ഷികളായ മറ്റ് 2 മലയാളി യുവാക്കളും പോലീസ് കസ്റ്റഡിയിലാണ്. നെഞ്ചില്‍ ആഴത്തിനേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *