Breaking News

മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി; പി.വി.അന്‍വറിന് തിരിച്ചടി

കൊച്ചി: പി.വി.അന്‍വര്‍ എം.എല്‍എയും കുടുബവും അനധികൃതമായി കൈവശംവെച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അന്‍വറും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ആറ് വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കുകയായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതിരുന്നതോടെയാണ് കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയത്.

ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോഴും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ 10 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകനായ കെ.വി.ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അന്‍വറിനും കുടുംബത്തിനും 226.82 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അന്‍വര്‍ തിരുത്തിയെങ്കിലും പരിശോധനയില്‍ 22 ഏക്കറിലധികം ഭൂമി അന്‍വറിനും കുടുംബത്തിന്റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളില്‍കൂടി ഭൂമി ഉണ്ടെന്നും ഇതുകൂടി പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *