
ആറ്റിങ്ങൽ: കേരള കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കൺവെൻഷൻ ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ടി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം ആശംസിച്ചു.കൺവെൻഷനിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ്, കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി. ദേവരാജൻ, ഏരിയ വൈസ് പ്രസിഡന്റ് സി. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. വില്ലേജ് ട്രഷറർ എം. താഹിർ നന്ദി രേഖപ്പെടുത്തി.

യോഗത്തിൽ കേരള കർഷകസംഘം ആറ്റിങ്ങൽ ഏരിയ സമ്മേളനം ജൂലൈ 4, 5 തീയതികളിൽ കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ജൂൺ 9-ന് നിലയ്ക്കാമുക്ക് ഇന്ദിരാ കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്നും നേതാക്കൾ അറിയിച്ചു.കർഷക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും കൺവെൻഷനിൽ ചർച്ച ചെയ്തു. സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവർത്തകരും കർഷകരും സജീവമായി രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …