
ആറ്റിങ്ങൽ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലവർധനവിനെതിരെ സിപിഐ(എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇന്ധനവില വർധനവിനുമെതിരെ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.

ആറ്റിങ്ങൽ എൽഐസി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരത്തിലെ പ്രധാന വഴികളിലൂടെ സഞ്ചരിച്ച് ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു.സിപിഐ(എം) ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. സുഭാഷ് അധ്യക്ഷനായി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് സ്വാഗതം പറഞ്ഞു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ഷൈലജ ബീഗം, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. രാജു, എം. മുരളി, മണികണ്ഠൻ, സി. ദേവരാജൻ, വിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇന്ധനവില വർധനവ് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …