Breaking News

മദ്യനയ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: മദ്യനയ കേസിലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍. മദ്യനയ കേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് കെജ്‌രിവാളിന്റെ അപ്പീലില്‍ പറയുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും കെജ്‌രിവാള്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

മദ്യനയം രൂപീകരിച്ചത് കെജ്‌രിവാളിന്റെ അറിവോടെയാണെന്ന രേഖകള്‍ ഇ.ഡി ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ട്. മാപ്പു സാക്ഷികളെ നിശ്ചയിക്കാന്‍ നൂറു വര്‍ഷം പഴക്കമുള്ള നിയമമാണ് രാജ്യത്തുള്ളത്. കോടതി അനുമതിയോടെയാണ് ചിലര്‍ മാപ്പു സാക്ഷികളായത്. ഇവരെ നിരാകരിക്കുന്നത് ജുഡീഷ്യല്‍ നടപടിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പു സാക്ഷിയുടെ പിതാവിന് ലോക്‌സഭ സീറ്റ് കിട്ടിയതോ ബോണ്ട് നല്‍കിയതോ കോടതിയുടെ വിഷയമല്ല. രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *