
കഴക്കൂട്ടം: നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ നേവൽ അക്കാദമി (ഐ.എൻ.എ) എന്നിവിടങ്ങളിൽ പരിശീലനം നേടുന്ന കഴക്കൂട്ടം സൈനിക് സ്കൂളിലെ 19 പൂർവവിദ്യാർത്ഥി കളുമായി നിലവിലെ കേഡറ്റുകൾക്ക് സംവദിക്കാനുള്ള അവസരമൊരുക്കി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

രാജ്യത്തെ പ്രമുഖ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, പരിശീലന ജീവിതം തുടങ്ങിയ വിഷയങ്ങളിൽ കേഡറ്റുകൾ ഉന്നയിച്ച സംശയങ്ങൾക്ക് എൻ.ഡി.എ, ഐ.എൻ.എ പരിശീലിതർ മറുപടി നൽകി. സായുധ സേനയിൽ സേവനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും അനുഭവപാഠങ്ങളും പരിപാടിയിൽ പങ്കുവെച്ചു.
സൈനിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒഫീഷ്യേറ്റിംഗ് പ്രിൻസിപ്പൽ വിങ് കമാൻഡർ എം. രാജ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ അബ്രഹാം ഫിലിപ്പ്, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
സൈനിക് സ്കൂൾ കഴക്കൂട്ടം 1999 ബാച്ച് ഓൾഡ് ബോയ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളും നിലവിലെ കേഡറ്റുകളും പങ്കെടുത്ത സൗഹൃദ കായിക മത്സരങ്ങളും നടത്തി. പരസ്പര സൗഹൃദവും സഹോദര്യവും ശക്തിപ്പെടുത്താൻ ഇത്തരം പരിപാടികൾ സഹായകമായി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

