

ആറ്റിങ്ങല്‍: എസ്.എസ്.ഹരിഹരയ്യര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022-23 ലെ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ഡോ.എം.രവീന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്ക് വക്കം ജി.നഗറില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പിയാണ് ഡോ.എം.രവീന്ദ്രന്‍ നായര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ചടങ്ങില്‍ ഡോ.വി.എസ്അ.ജിത് കുമാര്‍ അഡ്വ.ജി.സുബോധന്‍, തോട്ടക്കാട് ശശി എന്നിവര്‍ പങ്കെടുത്തു.



