Breaking News

കാര്‍ഗില്‍ വിജയ് ദിവസ്; വീരമൃതു വരിച്ച സൈനികര്‍ അമരത്വം നേടിയവരെന്ന് പ്രധാനമന്ത്രി; പാകിസ്ഥാന് മുന്നറിയിപ്പ്

ദില്ലി: കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ വീരമൃതു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനിന്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓര്‍മ്മകള്‍ ഇങ്ങനെ മിന്നി മറയുകകയാണ്. കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല കാര്‍ഗിലേതെന്നും പാകിസ്ഥാന്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ സഹായത്തോടെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും എന്നാല്‍ നിങ്ങള്‍ ഒരിക്കലും അതില്‍ വിജയിക്കില്ലെന്നും മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

അഗ്നിപഥ് പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്‌നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണ്. എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകള്‍ ആക്കുകയാണ് ചിലര്‍. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *