Breaking News

കിണറ്റില്‍ വീണ സ്ത്രീയെ കല്ലമ്പലം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കല്ലമ്പലം: കിണറ്റില്‍ വീണ സ്ത്രീയെ കല്ലമ്പലം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നഗരൂര്‍ പഞ്ചായത്ത് പേരൂര്‍ ചന്ദ്രനല്ലൂര്‍ കാരോട്ട് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ആശ(33)യെയാണ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ 7 മണിയോടുകൂടിയാണ് ഇവര്‍ കിണറ്റില്‍ അകപ്പെട്ടത്.

സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍ എസ്.ബി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്റി റെസ്‌ക്യൂ ഓഫീസര്‍ സജികുമാര്‍ എന്നിവരാണ് കിണറ്റില്‍ ഇറങ്ങിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മിഥേഷ്, അന്തു, നിഷാന്ത്, വിനീഷ് കുമാര്‍, ഹോം ഗാര്‍ഡ് ബിജു എന്നിവര്‍ ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *