

കല്ലമ്പലം: കല്ലമ്പലത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം ചിറ്റായിക്കോട്, വലിയകാവ് കോലോത്ത് കളിയില്‍ വീട്ടില്‍ ബാബു മകന്‍ രാജു(44)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ആയിരുന്നു സംഭവം. നാവായിക്കുളം കുന്നുംപുറം കുന്നുപറമ്പില്‍ വീട്ടില്‍ ഷാന്‍ എന്ന വ്യക്തിയുടെ വയലിലെ കുളത്തില്‍ കാണപ്പെട്ട മൃതദേഹം കല്ലമ്പലം അഗ്‌നിരക്ഷാസേന കരയ്‌ക്കെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പത്താം തീയതി വൈകുന്നേരം കുളത്തില്‍ വീണതായിട്ടാണ് സംശയിക്കുന്നത

സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍ എസ് ബി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരവിന്ദന്‍, അനീഷ്, ഷജീം, ഷൈജു, ഹോം ഗാര്‍ഡ് ജയചന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

