Breaking News

കുടുക്കിയത് സെല്‍ഫി: വിദ്യയെയും പ്രിന്‍സിപ്പലിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

കോഴിക്കോട്: വ്യാജരേഖ ചമച്ച കേസില്‍ ഒളിവില്‍ ആയിരുന്ന വിദ്യയെ കുടുക്കിയത് സെല്‍ഫിയെന്ന് സൂചന. വിദ്യയുടെ സുഹൃദ് വലയത്തിലുള്ളവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. വിദ്യയുടെ ഒരു സുഹൃത്തിന്റെ പേരില്‍ പുതിയ ഒരു സിം ആക്ടിവേറ്റ് ആയതായി പോലീസിന് വിവരം ലഭിച്ചതാണ് വിദ്യയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് പുതിയ സിം എടുത്ത സുഹൃത്തിനെ കണ്ടെത്തി.

എന്നാല്‍, ഈ സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചു. അതില്‍ നാലു ദിവസംമുന്‍പ് എടുത്ത വിദ്യയുമായുള്ള ഒരു സെല്‍ഫി പോലീസ് കണ്ടെത്തി. ഇതോടെ വിദ്യ വടകര പരിസരങ്ങളില്‍ത്തന്നെയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യ എവിടെയുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്.

അതേസമയം, വ്യാജരേഖ ചമച്ചിട്ടില്ലെന്ന മൊഴിയില്‍ത്തന്നെ വിദ്യ ഉറച്ചുനില്‍ക്കുന്നത് പോലീസിനെ കുഴ്ക്കുന്നുണ്ട്. വ്യാജരേഖ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിന്റെയും വലതുപക്ഷ അധ്യാപക സംഘടനയുടെയും ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള കേസെന്നാണ് വിദ്യയുടെ വാദം. അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിനെയും വിദ്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുള്ള ശ്രമിത്തിലാണ് പോലീസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *