Breaking News

പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനം: രാജ്യത്തിന് വന്‍ നേട്ടം

യു.എസ്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: പി.ടി.ഐ

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനത്തില്‍ രാജ്യത്തിന് വന്‍ നേട്ടം. നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനത്തില്‍ നിരവധി കരാറുകളാണ് വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യു.എസ്. കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡും(എച്ച്.എ.എല്‍.) തമ്മിലുള്ള കരാറാണ്.

ഈ കരാറനുസരിച്ച് ജനറല്‍ ഇലക്ട്രിക്കല്‍സും എച്ച്.എ.എല്ലും ഇന്ത്യയില്‍ യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കും. യുദ്ധവിമാന എന്‍ജിനുകളുടെ നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന നിര്‍ണായക കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടികളിലൊന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ലഭിച്ച അംഗീകാരംകൂടിയായി ഇതിനെ കണക്കാക്കാം. മോദിയുടെ യു.എസ്. സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം സുദൃഢമാക്കുന്ന പ്രഖ്യാപനങ്ങളുമുണ്ടായിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *