Breaking News

മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി.തോമസ് അഭ്രപാളിയിലേക്ക്

തിരുവനന്തപുരം: മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ.കെ.വി.തോമസ് അഭ്രപാളിയിലേക്ക്. 42-മത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് റോയ് പല്ലിശ്ശേരിയുടെ ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്ന ചിത്രത്തിലാണ് കെ.വി.തോമസ് അഭിനയിക്കുന്നത്. പ്രശസ്ത മലയാള താരങ്ങള്‍ അഭിനയിക്കുന്ന കലാ സാംസ്‌കാരിക മന്ത്രിയായിട്ടാണ് കെ.വി.തോമസ് വേഷമിടുന്നത്. ഇരിങ്ങാലക്കുട, തൃശ്ശൂര്‍, വാടനപ്പിള്ളി, എറണാകുളം എന്നിവിടങളില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
സെന്റിമെന്റ്‌സിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമാണ് ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി. സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോര്‍, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധര്‍, ജെയിംസ് പാറയ്ക്കല്‍, സിദ്ധരാജ്, കൊല്ലം തുളസി, ഗൗരി പാര്‍വതി, രേണുക, അംബിക മോഹന്‍, അമ്പിളി സുനില്‍, ഗീതാ വിജയന്‍, രശ്മ, ചാളമേരി, സ്റ്റെഫി, ആനീസ് അബ്രഹാം തുടങ്ങിയവരാണ് അഭിനേതാക്കള്‍. സജീര്‍ ആണ് പ്രൊഡ്യൂസര്‍. മീര റോയ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സിനോ ആന്റണിയാണ് മ്യൂസിക് ഡയറക്ടര്‍, ഗാനരചന ബെന്നി തെക്കതില്‍, ഗായകന്‍ ജാസി ഗിഫ്റ്റ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *