Breaking News

കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആവാന്‍ സാധ്യത

കെ.സുധാകരന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.പി.സി.സി പ്രസിഡന്റിനെയും മാറ്റമുണ്ടാകും. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റായേക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഏല്‍പിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷനേയും മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്റെ പേര് പരിഗണിക്കുന്നത്. നിലവില്‍ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും.
ഗ്രൂപ്പുകളി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ ഇക്കാര്യം ചര്‍ച്ചയാവില്ലെന്നാണ് സൂചന. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *