Breaking News

ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലില്‍ പോകുന്നതെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലില്‍ പോകുന്നതെന്നായിരുന്നു കെ.മുരളീധരന്റെ വിമര്‍ശനം. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവര്‍ത്തി മതി ആയുഷ്‌ക്കാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിണറായിയെയും താരതമ്യം ചെയ്ത് വിമര്‍ശിച്ച കെ.മുരളീധരന്‍ ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി ആണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണെന്നും പരിഹസിച്ചു. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ പുകയില ഉണ്ടാക്കുന്ന ക്യൂബയില്‍ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്‌കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

കേരളത്തിലെ ബുദ്ധിജീവികള്‍ എല്ലാം കാഷ്വല്‍ ലീവ് എടുത്തുപോയോ എന്നും മുരളീധരന്‍ പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങള്‍ കേരളത്തില്‍ നടക്കുമ്പോള്‍ ബുദ്ധിജീവികള്‍ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *