
വർക്കല : പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ദ്വാദശ ജ്യോതിർലിംഗ പ്രദർശനം ആറുമുതൽ 11വരെ വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ നടക്കും. ഭാരതത്തിലെ അതിപുരാതനമായ 12 ശിവലിംഗങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് ആറിന് രാവിലെ 10-ന് ശിവഗിരി മഠത്തിലെ
ഗുരുപ്രസാദ് സ്വാമികൾ പതാക ഉയർത്തും. പൊതുസമ്മേളനം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 10-ന് ബ്രഹ്മാകുമാരീസും വർക്കല എക്സൈസും സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്രം അഡിക്ഷൻ ബോധവത്കരണ പരിപാടി നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. വർക്കലയിലെ മാധ്യമപ്രവർത്തകരെ പരിപാടിയിൽ ആദരിക്കും. അമൃത് മഹോത്സവത്തിന്റെ ഭാഗമായി എട്ടിന് രാവിലെ എട്ടിനു നടക്കുന്ന സമ്മേളനം വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്രഹ്മാകുമാരീസിന്റെ പ്രകൃതിസംരക്ഷണ പദ്ധതിയായ കല്പതരുവിന്റെ ഉദ്ഘാടനം ഒമ്പതിന് 3.30-ന് ജനാർദനപുരം ആൽത്തറമൂട് ജംക്ഷനിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. 10-ന് വൈകീട്ട് അഞ്ചിന് ക്ഷേത്രാധികാരി സംഗമം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.
വർക്കല : പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ദ്വാദശ ജ്യോതിർലിംഗ പ്രദർശനം ആറുമുതൽ 11വരെ വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ നടക്കും. ഭാരതത്തിലെ അതിപുരാതനമായ 12 ശിവലിംഗങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആറിന് രാവിലെ 10-ന് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് പതാക ഉയർത്തും. പൊതുസമ്മേളനം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 10-ന് ബ്രഹ്മാകുമാരീസും വർക്കല എക്സൈസും സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്രം അഡിക്ഷൻ ബോധവത്കരണ പരിപാടി നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. വർക്കലയിലെ മാധ്യമപ്രവർത്തകരെ പരിപാടിയിൽ ആദരിക്കും. അമൃത് മഹോത്സവത്തിന്റെ ഭാഗമായി എട്ടിന് രാവിലെ എട്ടിനു നടക്കുന്ന സമ്മേളനം വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്രഹ്മാകുമാരീസിന്റെ പ്രകൃതിസംരക്ഷണ പദ്ധതിയായ കല്പതരുവിന്റെ ഉദ്ഘാടനം ഒമ്പതിന് 3.30-ന് ജനാർദനപുരം ആൽത്തറമൂട് ജങ്ഷനിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. 10-ന് വൈകീട്ട് അഞ്ചിന് ക്ഷേത്രാധികാരി സംഗമം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.
ബ്രഹ്മാകുമാരിമാരായ മിനി, ശരണ്യ, ബ്രഹ്മാകുമാർ സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.