Breaking News

വീട്ടിലേക്ക് പടക്കമെറിഞ്ഞു; പ്രതികൾ സ്ഫോടകവസ്തുക്കളുമായി പിടിയിൽ

പാറശ്ശാല : കഞ്ചാവുവിൽപ്പന വിലക്കിയതിന്റെ പേരിൽ വീട്ടിലേക്ക് രാത്രിയിൽ പടക്കമെറിഞ്ഞ സംഭവത്തിൽ ഒട്ടേറെ കേസുകളിൽ പ്രതികളായ രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. ഒരാളിൽനിന്ന്‌ ഇരുപതോളം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

പാറശ്ശാലയ്ക്കു സമീപം പാലക്കുഴി ചിറക്കുളം മേഖല കേന്ദ്രീകരിച്ച് കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ പാലക്കുഴി പുത്തൻവീട്ടിൽ പീലി വിപിൻ എന്നറിയപ്പെടുന്ന വിപിൻ (24), മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തിൽ അച്ചു അരുൺ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയിലാണ് വിപീഷിന്റെ വീട്ടിലേക്കു പടക്കം എറിഞ്ഞത്. ഇതുസംബന്ധിച്ചുള്ള പരാതിയിൽ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *