Breaking News

സ്വപ്‌നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ ഇടത് അനുഭാവിയായ വനിതാ സി.പി.ഒ

സ്വപ്‌ന

കൊച്ചി: സംസ്ഥാനമൊട്ടാകെ ഏറെ ചര്‍ച്ചയായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വിവാദ ശബ്ദരേഖയ്ക്ക് പിന്നില്‍ ഇടത് അനുഭാവിയായ വനിതാ സിവില്‍ പോലീസ് ഓഫീസറെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് മൊഴിയില്‍ പരാമര്‍ശിച്ചാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാഗ്ദാനം നല്‍കിയെന്ന് സ്വപ്‌ന പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
വനിതാ പോലീസ് വിളിച്ചുകൊടുത്ത ഫോണില്‍ സംസാരിച്ച സംഭാഷണമാണ് വിവാദ ശബ്ദരേഖയായി പുറത്തുവന്നതെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാനതല നേതാവിനും വിവാദ ശബ്ദരേഖ പുറത്തുവന്നതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ സ്വപ്‌നയ്ക്ക് കാവലുണ്ടായിരുന്ന അഞ്ച് വനിതാ പോലീസുകാരും ഇടത് അനുഭാവികളാണ്. ഇതിനിടെ സ്വപ്‌നയെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് മാത്രമാണ് മറ്റ് രണ്ട് വനിതാ പോലീസുകാരുടെ കാവല്‍ ഉണ്ടായിരുന്നത്. ഇടത് അനുഭാവികളായ പോലീസുകാരെ കാവലിന് നിയോഗിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അനുമാനിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *