Breaking News

വര്‍ക്കലയിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് കാപ്പിലിന്റെ നില ഗുരുതരം: ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ കുടുംബം

വര്‍ക്കല: വര്‍ക്കലയിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ സുരേഷ്.ഡി.എസ്.കാപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സുരേഷിനെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പൊട്ടിയ ഞരമ്പിന്റെ തൊട്ടടുത്തു തന്നെ പൊട്ടാന്‍ പാകത്തില്‍ സ്വല്ലിംഗുകള്‍ (കുമിളകള്‍) ഉണ്ട്. അപകടസാദ്ധ്യത കൂടുതല്‍ ആയതിനാല്‍ എത്രയും വേഗം ഓപ്പണ്‍ സര്‍ജറി നടത്തണമെന്നാണ് ന്യൂറോ വിഭാഗം കുടുബത്തെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍, ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമാണ്. ആകെയുള്ള വീടും പുരയിടവും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ എന്തുചെയ്യണം എന്നറിയാതെ ഭാര്യ അജിതയും 13 വയസ്സുള്ള മകളും നിസ്സഹായാവസ്ഥയിലാണ്. പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട് സുരേഷ്. ഇടവ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കാപ്പില്‍ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും വര്‍ക്കല താലൂക്ക് പ്രസ് ക്ലബ് അംഗവുമാണ് അദ്ദേഹം. ചികിത്സയ്ക്കായി ധനസഹായം ചെയ്യാന്‍ കഴിയുന്ന സന്മനസ്സുകള്‍ സഹായിക്കണമെന്ന് കുടുബം അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍: 8129416598. അജിത.എസ്, ധനലക്ഷ്മി ബാങ്ക്, കാപ്പില്‍ ബ്രാഞ്ച്, പരവൂര്‍. അക്കൗണ്ട് നമ്പര്‍: 012004100000855, IFSC- DLXB0000120. G-Pay: 8129416598.

Related posts

Leave a Reply

Your email address will not be published. Required fields are marked *