

വര്‍ക്കല: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റി. സിവില്‍ സ്റ്റേഷന് അങ്കണത്തിലാണ് ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുണ്‍ ജിത്ത് എ.ആര്.അധ്യക്ഷത വഹിച്ച യോഗത്തില്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ.സുല്‍ഫീക്കര്‍ മുഖ്യപ്രഭാഷണം നടത്തി.

മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ഉഷാകുമാരി.കെ.വി ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖലാ സെക്രട്ടറി കൃഷ്ണകുമാര്‍ റ്റി.ജെ, മേഖലാ ഭാരവാഹികളായ ശ്യാം രാജ്.ജി, മനീഷ്.എ, സന്ധ്യാറാണി.ആര്.പി, സുരേഷ്.എസ്, സബീര്‍.എ, മനോജ്.ജെ എന്നിവര്‍ സംസാരിച്ചു.

