Breaking News

ജയ് ഗണേഷ് ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഏപ്രില്‍ പതിനൊന്നിന്
പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡ്രീംസ്.എന്‍.ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍-സംഗീത് പ്രതാപ്. സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്, സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്, ഡി.ഐ-ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്-ഡി.ടി.എം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സഫി ആയൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍, ടെന്‍.ജി.മീഡിയ, പി.ആര്‍.ഒ-എ.എസ്.ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *