Breaking News

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജ പ്രചാരണം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി എം.വി.ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയത്.

കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്.
കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍ മീഡിയ പെട്രോളിംഗിലാണ് ഇതു കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പോലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *