

തിരുവനന്തപുരം: മഹാരാഷ്ട്ര ഡയറക്ടറേറ്റ് എന്‍.സി.സി.യുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 മുതല്‍ 19 വരെ കൊളാപൂരില് സംഘടിപ്പിച്ച ഇന്റര്‍ ഡയറക്ടറേറ്റ് സ്പോര്‍ട്സ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സമാപിച്ചു. രാജ്യത്തെ 17 എന്‍.സി.സി ഡയറക്ടറേറ്റുകളില്‍ നിന്നായി 320 കേഡറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കര്‍ണാടക-ഗോവ ഡയറക്ടറേറ്റുകളെ പ്രതിനിധീകരിച്ച് 20 കേഡറ്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജേതാക്കളായി. ഈ സംഘം 2 സ്വര്‍ണം, 3 വെള്ളി, 3 വെങ്കലം മെഡലുകള്‍ കരസ്ഥമാക്കി. ഉത്തര്‍പ്രദേശ് ഡയറക്ടറേറ്റ് ഒന്നാം റണ്ണറപ്പ് സ്ഥാനവും തമിഴ്നാട്-പുതുച്ചേരി ഡയറക്ടറേറ്റ് രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടി.


മെഡല്‍ ജേതാക്കള്‍: സ്വര്‍ണം-തേജസ്വി കെ.ടി(പീപ് സൈറ്റ് 3പി), തരുണ്‍ സി(ഓപ്പണ്‍ സൈറ്റ് 3പി), വെള്ളി-ശര്‍വാണി മൈസൂര്മഠ്(പീപ് സൈറ്റ് പ്രോണ്‍), തരുണ്‍ സി.(ഓപ്പണ്‍ പ്രോണ്‍ മാച്ച്), സമൃദ്ധി പാട്ടില്‍(177 എയര്‍ പിസ്റ്റള്‍), വെങ്കലം- സിന്ദു.സി(പീപ് സൈറ്റ് 3പി), കോര്‍പറല്‍ പ്രവാലിക.എച്ച്(ഓപ്പണ്‍ സൈറ്റ് 3പി), കല്പിത്.ജെ.പി(.177 എയര്‍ റൈഫിള്‍). ഡി.ജി.എന്‍.സി.സി. ടീമിലേക്ക് (34-ാമത് ആള് ഇന്ത്യ ജി.വി. മവലങ്കര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്) തെരഞ്ഞെടുത്ത കേഡറ്റുകള്‍: തേജസ്വി.കെ.ടി, സിന്ദു.സി, ജനവി എസ്.ഹെഗ്ഡെ, തരുണ്‍.സി, ജി.ഗ്നാനേഷ് ചൗധരി, കോര്‍പറല്‍ പ്രവാലിക.എച്ച്. ഇവര്‍ ഇനി ഡി.ജി.എന്‍.സി.സി ടീമിന്റെ ഭാഗമായി ജി.വി. മവലങ്കര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
