
ന്യൂഡൽഹി: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗിഡോ ക്രോസെറ്റോയുമായി വ്യാഴാഴ്ച ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ദ്വിപക്ഷ ചർച്ച നടത്തി. ഇന്ത്യ–ഇറ്റലി തന്ത്രപരമായ പങ്കാളിത്തം സമാധാനം, സ്ഥിരത, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നീ പൊതുവായ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കി. പാശ്ചാത്യേഷ്യയിലെ നിലവിലെ സാഹചര്യം ഉൾപ്പെടെ വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളും യോഗത്തിൽ പരിഗണിച്ചു.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ വ്യവസായ രംഗത്ത് പരസ്പര ഗുണകരമായ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും, ഇറ്റലിയുടെ പ്രതിരോധ സഹകരണ പദ്ധതികളും ചർച്ചയായി. ഇതോടൊപ്പം 2026–27 കാലയളവിലേക്കുള്ള ദ്വിപക്ഷ സൈനിക സഹകരണ പദ്ധതിയും ഇരുരാജ്യങ്ങളും കൈമാറി. ഇത് ഇരുരാജ്യങ്ങളുടെയും സായുധസേനകൾ തമ്മിലുള്ള ഭാവി സഹകരണ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശമാകും. സമുദ്രസുരക്ഷയും നാവിക സഹകരണവും സംബന്ധിച്ച വിഷയങ്ങളിലും ഏകോപനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നു. ഗുരുഗ്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ–ഇന്ത്യൻ ഓഷ്യൻ റീജിയൻ വഴി വിവരവിനിമയം ശക്തിപ്പെടുത്തുന്നതിലും ഇരുരാജ്യങ്ങൾ തമ്മിൽ ഏകദേശം ഒരേ നിലപാടാണെന്ന് സൂചിപ്പിച്ചു. യോഗത്തിന് മുൻപായി ഇറ്റാലിയൻ പ്രതിരോധ മന്ത്രി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച സൈനികർക്കു ആദരം അർപ്പിച്ചു. തുടർന്ന് മനേക്ഷാ സെന്ററിൽ ത്രിസേന ഗാർഡ് ഓഫ് ഓണർ നിരീക്ഷിക്കുകയും ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …