Breaking News

ന്യൂഡൽഹിയിൽ ഇന്ത്യ-ഇറ്റലി പ്രതിരോധ മന്ത്രിമാരുടെ ഉഭയകക്ഷി ചർച്ച നാളെ

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 2026 ഏപ്രിൽ 30ന് ന്യൂഡൽഹിയിൽ ഇറ്റലി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള നിരവധി പ്രധാന വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കും.നിലവിലുള്ള ആഗോളവും പ്രാദേശികവുമായ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകൾ പങ്കുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

2023 ഒക്ടോബറിൽ രാജ്‌നാഥ് സിംഗ് റോമിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ-ഇറ്റലി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. ക്രോസെറ്റോയുടെ ആദ്യ ഇന്ത്യാ സന്ദർശനം നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനൊപ്പം പ്രതിരോധ വ്യവസായ രംഗത്ത് പുതിയ പങ്കാളിത്ത സാധ്യതകൾ തേടുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും താൽപ്പര്യത്തെയും സൂചിപ്പിക്കുന്നു.അതേസമയം, 2026 ജനുവരിയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച പ്രതിരോധ-തന്ത്രപരമായ പങ്കാളിത്ത കരാർ, തന്ത്രപരമായ സഹകരണത്തിനും പ്രതിരോധ വ്യവസായ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *