

ജൊഹാനസ്ബര്‍ഗ്: ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്ഥാന് പണികൊടുത്ത് ഇന്ത്യ. ബ്രിക്‌സ് കൂട്ടായ്മയില്‍ പാക്കിസ്ഥാനെ കൂടി ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തു. കൂട്ടായ്മ വിപുലീകരിച്ച് കൂടുതല്‍ വികസ്വര രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഈ നിര്‍ദ്ദേശം ഇന്ത്യ എതിര്‍ത്തു. സമവായത്തിലൂടെ വിപുലീകരണം എന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്.

നരേന്ദ്ര മോദിയുടെ നയത്തിന് ബ്രിക്‌സ് സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പിന്തുണച്ചതോടെ പാകിസ്ഥാന് ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗത്വം നേടിയെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ബ്രിക്സ് കൂട്ടായ്മ വിപുലീകരിക്കാനുള്ള ശ്രമത്തെ ഇന്ത്യ നേരത്തെയും ശക്തമായി എതിര്‍ത്തിരുന്നു, അത്തരമൊരു വിപുലീകരണം സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും നിലവിലെ അംഗങ്ങള്‍ക്കിടയിലുള്ള സ്ഥാപിത സമവായത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു.

ആറു പുതിയ രാജ്യങ്ങളെയാണ് പുതിയ അംഗങ്ങളായി ബ്രിക്‌സ് കൂട്ടായ്മ അംഗീകരിച്ചത്. അര്‍ജന്റീന, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവയാണ് പുതിയ അംഗരാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറില്‍ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്. ബ്രിക്‌സ് അംഗത്വത്തിനായുള്ള ബെലാറൂസിന്റെ ശ്രമത്തെയും ഇന്ത്യ എതിര്‍ത്തിരുന്നു.

