Breaking News

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

അഞ്ചുതെങ്ങ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയപ്പോള്‍

വര്‍ക്കല: വര്‍ക്കല വെട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്.സുശീന്ദ്രനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പാളയംകുന്ന് സ്വദേശിയായ വിനീതിനെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിനീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അഞ്ചുതെങ്ങ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയെ അറിയച്ചതോടെ ഇന്ന് 4 മണിവരെ പോലീസ് കസ്റ്റഡി അനുവദിച്ചു. കസ്റ്റഡി കാലവധി കഴിഞ്ഞതോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിടുകയായിരുന്നു. വര്‍ക്കല ക്ലിഫില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് വിനീത്. വീട്ടില്‍നിന്നിറങ്ങി മാര്‍ക്കറ്റിലേക്ക് പോകവെയാണ് സുശീന്ദ്രന് മര്‍ദ്ദമനേറ്റത്. സ്റ്റീല്‍ പൈപ്പ് കൊണ്ടായിരുന്നു മര്‍ദ്ദനം. തലയ്ക്ക് അടിച്ച അടി കൈകൊണ്ട് തടഞ്ഞതോടെ കാല്‍മുട്ടില്‍ അടിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *