

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വക്കം നടരാജന് സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും പ്രഭാഷണവും പ്രശ്നോത്തരി മത്സരവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങല്‍ ചടങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.എസ്.ലെനിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ജി.യുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എസ്.വിനോദ് പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തില്‍ കിഴുവിലം ഗവ:യു.പി.എസ് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് എസ്.സതീഷ് കുമാര്‍ പ്രശ്നോത്തിരി നയിച്ചു. വിജയികള്‍ക്ക് സി.പി.ഐ.എം ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി എം.പ്രദീപ് സമ്മാന വിതരണം നടത്തി.


ചടങ്ങില്‍ അവനവഞ്ചേരി കീഴേമഠത്തില് ജയറാം ഗ്രന്ഥശാലയ്ക്ക് നല്കിയ പുസ്തകങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി.ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എന്‍.സുരേഷ്, കെ.എസ്.ഗിരി എന്നിവര്‍ പങ്കെടുത്തു. പ്രശ്നോത്തിരിയില്‍ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് ദേവ്, ശ്രീകുമാരന്‍ നായര്‍ ടീമിന് കെ.എം വേലായുധന് പിള്ള മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 3001/ രൂപയുടെ ക്യാഷ് അവാര്‍ഡും നല്കി.രണ്ടാം സമ്മാനം നേടിയ അഭിനവ് ശേഖര്‍, അമല്‍ വിജയ് ടീമിനും,കൃപ ബി.എസിനും 2001/ രൂപയുടെ ക്യാഷ് അവാര്‍ഡ് നല്കി. മൂന്നാം സ്ഥാനം നേടിയ മോഹന കുമാര്‍, ആശ ടീമിന് 1001/ രുപയുടെ ക്യാഷ് അവാര്‍ഡും നല്കി. ചടങ്ങിന് ലൈബ്രറി സെക്രട്ടറി എം.മുരളീധരന് സ്വാഗതവും കമ്മിറ്റി അംഗം സി ദേവരാജന്‍ നന്ദിയും പറഞ്ഞു..
