Breaking News

സ്വാതന്ത്ര്യദിനാഘോഷം: ചിറയില്‍ എം.വി.എല്‍.പി സ്‌കൂളില്‍ ഘോഷയാത്ര സംഘടിപ്പിച്ചു

ഇടവ: മാന്തറ ചിറയില്‍ എം.വി.എല്‍.പി സ്‌കൂളിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള സ്വാതന്ത്ര്യദിന ഘോഷയാത്ര സംഘടിപ്പിച്ചു. ഭാരത മാതാവിന്റെ വേഷ അകമ്പടിയിലുള്ള ഘോഷയാത്രയില്‍ പാതകകള്‍ എന്തിയ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അണിനിരന്നു. സ്‌കൂളില്‍ നിന്നും പ്രഥമ അധ്യാപിക ജി. സരിതയുടെയും അധ്യാപക പ്രതിനിധി വി.സരിതയുടെയും നേതൃത്വത്തില്‍ പുറപ്പെട്ട് ഗ്രാമ പഞ്ചായത്ത് സിവില്‍ സ്റ്റേഷനില്‍ എത്തിയ ഘോഷ യാത്രയെ പ്രസിഡന്റ് എ.ബാലിക്കിന്റെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് സാബുവിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണവും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *