Breaking News

മണിപ്പൂരില്‍ ബി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നു

ഇംഫാല്‍: ഒന്നരമാസം കഴിഞ്ഞിട്ടും മണിപ്പൂരില്‍ കലാപത്തിന് ശമനം ആയിട്ടില്ല. മണിപ്പൂരില്‍ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷ എ.ശാരദ ദേവിയുടെയും സംസ്ഥാന മന്ത്രി തൊങ്ഗം ബിശ്വജിത്തിന്റെയും വീട് ആക്രമിക്കാന്‍ കലാപകാരികള്‍ ശ്രമിച്ചു. ബിഷ്ണുപുരിലും ചുരാചന്ദ്പുരിലുമാണ് ഇന്നലെ വലിയ തോതില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറിങ്ബമില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍, ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇംഫാല്‍ ഈസ്റ്റില്‍ സൈന്യവും ദ്രുത കര്‍മസേനയും അസം റൈഫിള്‍സും അര്‍ധരാത്രിവരെ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഏറ്റുമുട്ടലിന് ശ്രമിച്ച ആള്‍ക്കൂട്ടത്തിന് നേരെ ദ്രുത കര്‍മ സേന റബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. സിറിയയിലേതുപോലെ അരാജകത്വമാണ് മണിപ്പുരില്‍ നിലനില്‍ക്കുന്നതെന്ന് കരസേന മുന്‍ ഉദ്യോഗസ്ഥന്‍ എല്‍ നിഷികാന്ത സിങ്ങും ക്രമസമാധാന സാഹചര്യത്തിന് അടിയന്തര ശ്രദ്ധവേണമെന്ന് കരസേന മുന്‍ മേധാവി വി.പി മാലിക്കും പ്രതികരിച്ചു. പ്രധാനമന്ത്രി ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *