Breaking News

ഉജ്വല ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി കൂട്ടി; പാചക വാതകത്തിന് 100 രൂപ കുറയും

ന്യൂഡല്‍ഹി: ഉജ്വല പദ്ധതിയില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അനുവദിച്ചിട്ടുള്ള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള സബ്‌സിഡി 200 രൂപയാണ്. ഇത് 300 ആക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉജ്വല ഉപഭോക്താക്കള്‍ക്ക് ഇനി പാചകവാതകം 600 രൂപയ്ക്ക് ലഭിക്കും. രാജ്യത്തെ 10 കോടി ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 900 രൂപയാണ് വില.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2009 ലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ആക്ട് ഭേദഗതി ചെയ്താണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക. 889 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സമാക്ക, സറാക്ക എന്നീ ഗോത്ര ദേവതകളുടെ പേരുകളാവും യൂണിവേഴ്‌സിറ്റിക്ക് നല്‍കുക. ദേശീയ മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞള്‍ കര്‍ഷകരെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നീക്കമാണിത്. ദേശീയ തലത്തില്‍ മഞ്ഞളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.

Related posts

Leave a Reply

Your email address will not be published. Required fields are marked *