
കല്ലമ്പലം: വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. വർക്കല ആശാൻമുക്ക് മേൽവെട്ടൂർ കാവിൽ വീട്ടിൽ സാഹിലയാണ് ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 20ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെത്തിയ പത്തോളം പേരടങ്ങുന്ന സംഘം കാൻസർ ബാധിതനായ സാഹിലയുടെ ഭർത്താവിനെ മർദിക്കാൻ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ സാഹിലയ്ക്കും മർദനമേറ്റതായാണ് പരാതി. കാലിന് പരിക്കേറ്റ സാഹില വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം വർക്കല പൊലീസിൽ പരാതി നൽകി.

വീടിനുള്ളിൽ കയറി മൂന്ന് പേർ തന്നെ ആക്രമിക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായും വീടിന് അകത്തും പുറത്തുമായി കണ്ടാലറിയാവുന്ന പത്തോളം പേർ ഉണ്ടായിരുന്നതായും സാഹില പറഞ്ഞു. നിലവിളി കേട്ട് സമീപവാസിയായ സഹോദരൻ അബൂതാലിബ് എത്തിയ പ്പോഴേക്കും സംഘം വാഹനങ്ങൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും അവർ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയി ലെടുത്തെങ്കിലും പിന്നീട് അക്രമികൾക്ക് തിരികെ നൽകിയതായി അറിഞ്ഞെന്നും സാഹില ആരോപിച്ചു. മുൻവൈരാഗ്യത്തെ തുടർന്ന് സഹോദരനെ തേടിയെത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ പൊലീസ് നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സാഹിലയുടെയും കുടുംബത്തിന്റെയും ആവശ്യം. കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സാഹില ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …